കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 320 രൂപയുടെ കുറവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9,170 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 73,360 രൂപയായി കുറഞ്ഞിട്ടുണ്ട്.
ഇന്നലെ ഒരു പവന് 73,680 രൂപയായിരുന്നു വില. രണ്ട് ദിവസമായി താഴ്ന്നിരുന്ന സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. ഇതാണ് വീണ്ടും താഴേക്ക് പോയിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
content highlight: Gold rate
















