റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. പരാതിക്കാരിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.
കൊച്ചിയിലും കോഴിക്കോടും പരിശോധന നടത്തും. രഹസ്യ മൊഴിയുടെ പകർപ്പ് കൂടി ലഭ്യമായ ശേഷം വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് നീക്കം.
യുവതിയുമായുള്ള വേടന്റെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു. നിലവിൽ കേസ് അന്വേഷണ ചുമതല ഇൻഫോപാർക്ക് എസ് എച്ച് ഒയ്ക്കാണ്.
അതേസമയം, വേടൻ ഇന്ന് മുൻകൂർ ജാമ്യപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം.
















