കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് പൊലീസ്. മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ആണ് മരിച്ചത്. പെണ്‍സുഹൃത്ത് വിഷം നല്‍കിയതായി സംശയിക്കുന്നു എന്നും പൊലീസ് പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്. സംഭവത്തില്‍ പെണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവതിയുടെ പേരിൽ വധശ്രമത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കൊലപാതക കുറ്റം ചുമത്താന്‍ നീക്കം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
















