അമ്മ തെരഞ്ഞെടുപ്പ് വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. തന്റെ സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു നടന്റെ പ്രതികരണം. ചില കാര്യങ്ങളില്‍ പ്രതികരിച്ചാല്‍ മുഖം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും, അതിനാലാണ് താനീ വിഷയത്തില്‍ ‘ഈ നാട്ടുകാരനേയല്ല’ എന്ന നിലപാട് സ്വീകരിക്കുന്നതെന്നാണ് ഷമ്മി തിലകന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
പോസ്റ്റിന്റെ പൂര്‍ണരൂപം……
‘അമ്മ’ സംഘടനയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍, സത്യം പറഞ്ഞാല്‍ ചിരി വരുന്നു..! ?? ചില കാര്യങ്ങളില്‍ പ്രതികരിച്ചാല്‍ പിന്നെ മുഖം ‘നഷ്ടപ്പെടുന്ന’ അവസ്ഥയാകും! അതുകൊണ്ടീ വിഷയത്തില്‍..;
‘ഞാനീ നാട്ടുകാരനേയല്ല’! എനിക്കൊന്നും പറയാനുമില്ല! ????
പക്ഷേ, ഒരു കാര്യം ഉറപ്പ്..’കര്‍മ്മം ഒരു ബൂമറാങ് പോലെയാണ്, അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തും!’ ?? ബൈബിള്‍ പറയുന്നു: ‘നിങ്ങള്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവോ, അതുപോലെ നിങ്ങളോടും പെരുമാറപ്പെടും.’ (മത്തായി 7:2)ഈ തിരഞ്ഞെടുപ്പ് ഒരു പാഠപുസ്തകമാണ്. ഓരോ നീക്കവും, ഓരോ വാക്കും, ഓരോ തീരുമാനവും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. നാളെ, തലയുയര്‍ത്തി നില്‍ക്കാന്‍ ആര്‍ക്കൊക്കെ കഴിയും എന്ന് കാലം തെളിയിക്കും. ചിലപ്പോള്‍, ചിരിപ്പിക്കുന്ന കാര്യങ്ങള്‍ പോലും പിന്നീട് ചിന്തിപ്പിക്കുന്നതാകാം. ഓര്‍ക്കുക, നിഷ്‌കളങ്കമായ ചിരിക്ക് പിന്നില്‍ വലിയ സത്യങ്ങളുണ്ടാകാം! ??
അതേസമയം, മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എ.എയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരുന്നതിനെ പിന്തുണച്ചുകൊണ്ട് ജഗദീഷ് അടക്കമുള്ളവര്‍ പത്രിക പിന്‍വലിക്കുകയായിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല ലക്ഷ്മിപ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ മത്സരിക്കുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മില്‍ ട്രഷറര്‍ സ്ഥാനത്തേക്ക് മല്‍സരം നടക്കും.
















