16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ബാൻ ഏർപ്പെടുത്തിയ ആദ്യ രാജ്യമാണ് ഓസ്ട്രേലിയ. ഇപ്പോൾ ഇതാ ആ ലിസ്റ്റിലേക്ക് യൂട്യൂബ് കൂടി കൂട്ടിച്ചേർത്തിരിക്കുന്നു.
യൂട്യൂബ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അല്ല എന്ന കമ്പനി വാദത്തെ മുഖവിലയ്ക്കെടുക്കാതെയാണ് ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ നടപടി. ഡിസംബർ മുതൽ നിരോധിക്കപ്പെടുന്ന ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്സ്, സ്‌നാപ്ചാറ്റ് മുതലായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കൊപ്പം യൂട്യൂബിനും നിയന്ത്രണങ്ങൾ ബാധകമാകും.
കുട്ടികളെ സംരക്ഷിക്കുക എന്നതിനർത്ഥം ചില ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾ ഏറ്റെടുക്കുക എന്നാണ്, 16 വയസ്സിന് താഴെയുള്ളവർക്കുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അതിനാൽ നിരോധിക്കുന്നു. ഈ പ്ലാറ്റ്ഫോമുകളിൽ കുട്ടികൾ സ്വയം അവരുടെ പാത തെരഞ്ഞെടുക്കുമ്പോൾ അത് അവരെ ദോഷകരമായി ബാധിക്കും.” ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രസ്താവനയിൽ പറഞ്ഞു.
content highlight: Social Media
















