ഉച്ചയ്ക്ക് ഊണിന് മലബാർ സ്റ്റൈലിൽ ഒരു മട്ടൻ കറി വെച്ചാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു മട്ടൻ കറി റെസിപ്പിയിതാ.
ആവശ്യമായ ചേരുവകൾ
- മട്ടൻ – 1 കിലോ
- തക്കാളി – 250 ഗ്രാം
- സവാള – 1/2 കിലോ
- മുളക് പൊടി- 2 ടീ സ്പൂൺ
- തൈര് – 250 ഗ്രാം
- മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
- പച്ചമുളക് – 4 എണ്ണം
- വെളുത്തുള്ളി – 5 അല്ലി
- ഇഞ്ചി – 2 കഷണം
- കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്
- ഗ്രാമ്പൂ -2 എണ്ണം
- പട്ട, വറ്റൽമുളക്, മല്ലിയില – അൽപം
- നെയ്യ് – 250 ഗ്രാം
- ഏലക്ക – 6 എണ്ണം
- വെള്ളം – 5 കപ്പ്
- മദ്രാസ് കറിപൗഡർ – 3 ടീ സ്പൂൺ
തയാറാക്കുന്ന വിധം
മട്ടൻ കഴുകി വൃത്തിയാക്കുക. സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരച്ച് വെക്കുക. കുക്കറിൽ നെയ്യ് ഒഴിച്ച് ചൂടാക്കി അതിൽ അരപ്പ് ചേർത്ത് ചുവക്കുന്നത് വരെ വറുക്കുക. അതിന് ശേഷം ഇറച്ചി, തക്കാളി, മസാലകൾ, തൈര്, വറ്റൽമുളക്, ഉപ്പ് എന്നിവ ചേർക്കണം. വെള്ളം വറ്റുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. അഞ്ച് മിനിറ്റിന് ശേഷം വെള്ളം ഒഴിച്ച് കുക്കർ അടച്ച് ഏറ്റവും ഉയർന്ന ചൂടിൽ വെക്കുക. ശേഷം പത്ത് മിനിറ്റ് വേവിക്കുക. പാത്രത്തിൽ മല്ലിയില വിതറി ചൂടോടെ ഉപയോഗിക്കുക.
















