ഛത്തിസ്ഗഢിൽ കന്യാസ്ത്രീകൾ ജയിലിലായ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. അറസ്റ്റിലായ കന്യാസ്ത്രീകളുടെ വീട്ടിലെത്തി അവരുടെ കുടുംബവുമായി സംസാരിച്ചിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. സിസ്റ്റർമാർക്കുള്ള നിയമ പരിരക്ഷ ഉറപ്പാക്കിയത് ബിജെപിയാണ്. അവർക്ക് ആവശ്യമായ നടപടികൾ അടിയന്തരമായി കൈക്കൊണ്ടതും ബിജെപിയാണ്. അങ്ങനെയുള്ള ഒരു പാർട്ടിക്കെതിരെയാണ് കോൺഗ്രസുകാർ പ്രതിഷേധിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കോൺഗ്രസ് ഭരണകാലത്ത് എത്ര പേരാണ് ജയിലിൽ കഴിഞ്ഞത്? ആ സമയത്ത് കോൺഗ്രസിന്റെ ഒരു എം.എൽ.എയോ എം.പിയോ അവരെ ജയിലിൽ പോയി സന്ദർശിച്ചിട്ടുണ്ടോ എന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു. ഒരു ദിവസം കൂടുതൽ കന്യാസ്ത്രീകളായ അമ്മമാർ ജയിലിൽ കഴിയട്ടേയെന്നാണ് പ്രതിഷേധിക്കുന്നവർ ആഗ്രഹിക്കുന്നത് എന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
















