ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്‍റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയമടക്കം ചർച്ചയായി. ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾ ബിലാസ്പുർ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യത്തിനായി ഇടപെടുമെന്നും ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്നും അമിത്ഷാ ഉറപ്പ് നൽകിയിരുന്നു.
















