കേരളശ്ശേരി : ഹൈസ്‌കൂള്‍ കേരളശ്ശേരിയിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ ലോക സ്‌കാര്‍ഫ് ഡേ ആചരിച്ചു. കേരള സംസ്ഥാന സബ് ജൂനിയര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ സി ആര്‍ ആദിത്യനേയും, ബ്രൊണ്‍സ് മെഡല്‍ സി മുഹമ്മദ് റഫീഖിനെയും, കോച്ച് കെ സജിന്‍ മാഷിനെയും, ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തവരും സ്‌കാര്‍ഫ് ധരിപ്പിച്ചു ആദരിച്ചു.
പ്രധാനാധ്യാപിക ഇന്‍ചാര്‍ജ് കെ കൃഷ്ണന്‍ കുട്ടി മാഷ് അധ്യക്ഷത വഹിച്ചു.
ജൈവ കര്‍ഷകന്‍ കെ എം അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ഗൈഡ് ക്യാപ്റ്റന്‍ കെ കെ തുളസി ദേവി, സ്‌കൗട്ട് മാസ്റ്റര്‍ വി എം നൗഷാദ്, അധ്യാപകരായ എ ടി ഹരിപ്രസാദ്, സ്‌കൗട്ട് ട്രൂപ്പ് ലീഡര്‍ ശ്രാവണ്‍ ശബരീഷ്, എം നിവേദ്യ, അബ്ദുല്‍ ബാസിത് എന്നിവര്‍ സംസാരിച്ചു.
















