പഴയ കാലത്ത് പലഹാരങ്ങളിൽ ഉൾപ്പെട്ടിരുന്ന ഒരു വിഭവമാണ് ഡയമണ്ട് കട്ട്. ഇന്നും ഇതിനുള്ള ആരാധകർ ഏറെയാണ്. കറുമുറെ കഴിക്കാൻ ഡയമണ്ട് കട്ട് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- മൈദ – ഒരു കപ്പ്
- ജീരകം – ഒരു ടീസ്പൂൺ
- കറുത്ത എള്ള് – ഒരു ടേബിൾ സ്പൂൺ
- നെയ്യ് – ഒരു ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാത്രത്തിൽ മൈദ, ജീരകം, കറുത്ത എള്ള്, നെയ്യ്, ഉപ്പ് ഇവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. കുറേശ്ശേ വെള്ളമൊഴിച്ചു ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. തയാറാക്കിയ മാവിൽ അല്പം എണ്ണ തടവി അടച്ചുവച്ച് 20 മിനിറ്റ് മാറ്റി വയ്ക്കുക. ശേഷം ചപ്പാത്തി പരത്തുന്നത് പോലെ കനംകുറച്ച് പരത്തി എടുക്കുക. ഒരു ചപ്പാത്തി കല്ല് ചൂടാക്കി തയാറാക്കിയ ചപ്പാത്തി ഓരോ വശവും 10 സെക്കൻഡ് വീതം ചൂടാക്കിയെടുക്കുക. ചൂടാക്കിയ ചപ്പാത്തി ഡയമണ്ട് ഷേപ്പിൽ മുറിച്ചെടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി തയാറാക്കിയ ഡയമണ്ട് കട്ട് ഇളം ബ്രൗൺ നിറത്തിൽ വറുത്തു കോരുക.
STORY HIGHLIGHT : diamond cuts
















