ലോകമെമ്പാടുമുളള അര്‍ബുദ മരണങ്ങളുടെ പ്രധാന കാരണം ശ്വാസകോശ അര്‍ബുദമാണെന്ന ലോകാരോഗ്യസംഘടന(WHO) പറയുന്നു. പ്രതിവര്‍ഷം 1.8 ദശലക്ഷത്തിലധികം മരണങ്ങള്‍, 2022 ല്‍ ലോകത്താകമാനം മറ്റു അര്‍ബുദങ്ങളില്‍ നിന്ന് ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ശ്വാസകോശ അര്‍ബുദമാണ്. 2.5 പുതിയ കേസുകള്‍. എല്ലാ പുതിയ ക്യാന്‍സറുകളിലും ഇത് 12.4 % ആണ്. സ്‌താനാര്‍ബുദം, വന്‍കുടല്‍ ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയും കൂടുതലാണ്. അര്‍ബുദ സംബന്ധമായ മരണങ്ങളില്‍ ഏറ്റവും കുടുതല്‍ ശ്വാസകോശ അര്‍ബുദം മൂലമാണ്.
എല്ലാ വര്‍ഷവും ഗുരുതരമായ ശ്വാസകോശ അര്‍ബുദത്തെ കുറിച്ച് അവബോധം സൃഷ്‌ടിക്കാനായി ഓഗസ്റ്റ് 1 ന് ലോക ശ്വാസകോശ അര്‍ബുദ ദിനം ആചരിക്കുന്നുണ്ട്. ഇന്‍റര്‍നാഷണല്‍ റെസ്‌പിറേറ്ററി സൊസൈറ്റീസ് (FIRS) എന്നിവയുടെ സഹകരണത്തോടെ 2012 ലാണ് ഇത് ആരംഭിച്ചത്. അപകട സാധ്യത മനസിലാക്കാന്‍ ആളുകളെ സഹായിക്കുക, നേരത്തെ കണ്ടെത്താന്‍ സഹായിക്കുക, മികച്ച ചികിത്സയും സംവിധാനവും ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചത്.
ശ്വാസകോശ അര്‍ബുദം പൊതുവേ നിശബ്‌ദമായിരിക്കും. തുടക്കത്തില്‍ വ്യക്തമായ ഒരു ലക്ഷണങ്ങളൊന്നും കാണമെന്നില്ല. അതുകൊണ്ട് തന്നെ ഇത് പടരുന്നത് വരെ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. ഒന്നോ രണ്ടോ ശ്വാസകോശങ്ങളിലെ അസാധാരണ കോശങ്ങള്‍ നിയന്ത്രണാതീതമായി വളരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇതിന്‍റെ ഏറ്റവും വലിയ കാരണം പുകവലിയാണ്. പുകവലിക്കാര്‍ മാത്രമല്ല ഇതില്‍ പെടുന്നത്. അവരുടെ അടുത്ത് നില്‍ക്കുന്നവരും വായുമലിനീകരണത്തിലൂടെയും ശ്വാസകോശ അര്‍ബുദം പിടിപെടാന്‍ സാധ്യത കൂടുതലാണ്. ആസ്ബറ്റോസ് പോലുള്ള ജോലിസ്ഥലത്തെ രാസവസ്‌തുക്കള്‍ എന്നിവയും കാരണമാകാം.
വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, ശ്വാസതടസം, പരുക്കന്‍ ശബ്‌ദം, ശരീര ഭാരം കുറയല്‍, ചുമയ്ക്കുമ്പോള്‍ രക്തം വരിക, എന്നീ ലക്ഷണങ്ങള്‍ ആളുകളില്‍ കണ്ടു തുടങ്ങിയാല്‍ അത് ശ്വാസകോശ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാവാം. രോഗം മൂര്‍ദ്ധന്യാവസ്ഥയിലായിരിക്കും.
40 വയസിന് മുകളിലുള്ളവരും പുകവലി ഉള്ളവരും ഉപേക്ഷിച്ചവരും മലിനീകരണത്തിനോ വ്യാവസായിക രാസവസ്തുക്കളോ ബാധിച്ചവരിലും അപകട സാധ്യത കൂടുതലാണ്. നിങ്ങള്‍ ഒരിക്കല്‍ പോലും വായുമലിനീകരണമുള്ള ഇടങ്ങളിലാണ് താമസിക്കുന്നത്, നേരത്തെ കുടുംബത്തില്‍ ക്യാന്‍സര്‍ ബാധിച്ച ആരെങ്കിലും ഉണ്ടെങ്കിലും ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത വര്‍ധിപ്പിക്കും.
സ്‌ക്രീനിംഗിലൂടെയാണ് ഇത്തരം അര്‍ബുദങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നത്. ശ്വാസകോശ അര്‍ബുദം കണ്ടെത്തുന്നതിനുള്ള ഫലദ്രമായ ഉപകരണം ലോ- ഡോസ സിടി (LDCT) സ്‌കാനുകളാണ്. രോഗനിര്‍ണയം നടത്തുന്നതിനും അര്‍ബുദം എത്രത്തോളം വ്യാപിച്ചുവെന്നറിയാനും നെഞ്ച് എക്‌സ്-റേ കഫം പരിശോധനകള്‍, ബയോപിക്‌സുകള്‍ തുടങ്ങിയ മറ്റ് ഉപകരങ്ങളും ഉപയോഗിക്കാം.
അപകടസാധ്യത കൂടുതലുള്ള ആളുകള്‍ക്ക് (പുകവലിക്കാര്‍, പ്രായമായവര്‍ അല്ലെങ്കില്‍ ശ്വാസസംബന്ധമായ പ്രശ്‌നമുള്ളവര്‍) ഇത്തരം സ്‌ക്രീനിംഗ് പ്രത്യേകിച്ചും പ്രധാനമാണ്. രോഗലക്ഷണങ്ങള്‍ അവസാന സമയത്ത് കാണിക്കുന്നതിന് മുന്‍പ് രോഗം കണ്ടുപിടിക്കുകയെന്നതാണ് ഇതിന്‍റെ ലക്ഷ്യം. എല്ലാ ചുമയും നിരുപദ്രവകാരികളല്ലെന്ന്ഓര്‍മ്മിക്കുക. ചിലത് മുന്നറിിപ്പ് സൂചനകളാണ്.
അര്‍ബുദം എത്രത്തോളം വ്യാപിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഓരോ ചികിത്സയു. റേഡിയേഷന്‍ തെറാപ്പി, കീമോതെറാപ്പി, അല്ലെങ്കില്‍ ടാര്‍ഗെറ്റഡ് തെറാപ്പി, ഇമ്യൂണോതെറാപ്പി പോലുള്ള ചികിത്സകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്താം. നേരത്തെ കണ്ടെത്തിയാല്‍ ശ്വാസകോശ അര്‍ബുദം ചിലപ്പോള്‍ ഭേദമാക്കാന്‍ കഴിയും.
















