ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ സന്ദർശിച്ച് ബിജെപി നേതാവ് ഷോൺ ജോർജ്. കന്യാസ്ത്രീകൾക്ക് എൻഐഎ കോടതിയിൽ നിന്ന് 50 ശതമാനം ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്നും നീതിപൂർവമായ അന്വേഷണമാണ് കേരളത്തിലെ ബിജെപി ആവശ്യപ്പെട്ടതെന്നും ഷോൺ ജോർജ് പറഞ്ഞു. ജാമ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത് സഭയാണെന്നും അവർ എന്ത് നിലപാട് സ്വീകരിച്ചാലും നിയമപരമായ സഹായങ്ങൾ ചെയ്‌തു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇനി ആ പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴി കോടതിയിലെത്തണം. അന്വേഷണ പരിധിയിൽ ഇരിക്കുന്ന കേസ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് പരിഗണിക്കാനാവില്ല. മുഖ്യമന്ത്രിക്ക് രേഖ പരിഗണിക്കാതെ നടപടിയെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരമാണ് വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഛത്തീസ്ഗഡിലെത്തിയത് .
















