കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന്‍ സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും സ്വാതന്ത്ര്യദിനവും, കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണവും പ്രമാണിച്ച് 3 രൂപ വീതം ആഗസ്റ്റ് 11 മുതല്‍ സെപ്റ്റംബര്‍ 10 വരെ പ്രോത്സാഹന വിലയായി അധികം നല്‍കുന്നതിന് ഭരണസമിതിയോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ ശ്രീ.സി.എന്‍.വത്സലന്‍പിള്ള അറിയിച്ചു.
എറണാകുളം,തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ 1000 ല്‍പരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്കും, സംഘങ്ങള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 65 കോടിരൂപ അധിക പാല്‍വില ഇന്‍സെന്റീവായി മേഖലായൂണിയന്റെ കര്‍ഷകര്‍ക്കും, സംഘങ്ങള്‍ക്കും വിതരണം ചെയ്തിട്ടുണ്ട്.
ചെറുകിട നാമമാത്ര കര്‍ഷകര്‍ ദിനംപ്രതി ക്ഷീരകര്‍ഷക മേഖലയില്‍ നിന്നുംകൊഴിഞ്ഞു പോകുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി പരമാവധി ദിവസങ്ങളില്‍ അധികപാല്‍വില നല്‍കി ക്ഷീരമേഖലയിലെ പ്രതിസന്ധിയെ അതിജീവിക്കാനാണ് മേഖലാ യൂണിയന്‍ ശ്രമിക്കുന്നതെന്നും, കൂടാതെ മേഖലായൂണിയന് ലഭിച്ച ലാഭത്തിന്റെ 90 ശതമാനം തുകയും, കര്‍ഷക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുമെന്നും ചെയര്‍മാന്‍ സി.എന്‍.വത്സലന്‍പിള്ള പറഞ്ഞു.
















