വീട്ടിൽ തുളസി ചെടി വളർത്തുന്നത് വഴി ആരോഗ്യകരമായി എന്തെല്ലാം നേട്ടങ്ങളാണ് ഉണ്ടാകുന്നതെന്ന് അറിയാം.തുളസി ചെടിക്ക് നിരവധി ഔഷധ ഗുണങ്ങൾ ഉണ്ട്. ഇത് ആയുർവേദത്തിൽ നിരവധി രോഗങ്ങൾക്കായുള്ള പ്രതിവിധിയായി ഉപയോഗിക്കുന്നു.
തുളസി ചെടിയുടെ ഗന്ധം ശ്വസിക്കുന്നത് ശ്വസന ആരോഗ്യം മികച്ചതാക്കാനും ചുമ, കഫക്കെട്ട്, ആസ്ത്മ എന്നിവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.ഇത് ഒരു പ്രകൃതിദത്ത റിപ്പലൻറായി പ്രവർത്തിക്കുന്നു. ഇത് കൊതുകുകൾ ഉൾപ്പെടെയുള്ള പ്രാണികളിൽ നിന്നും കീടങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. വടക്കുകിഴക്ക് ദിശയിൽ തുളസി ചെടി വയ്ക്കുന്നത് വീട്ടിൽ പോസിറ്റീവ് എനർജിയും സന്തോഷവും നിറയ്ക്കുമെന്ന് വാസ്തുശാസ്ത്രത്തിൽ വ്യക്തമാക്കുന്നു.ഇവയുടെ സുഗന്ധം സമ്മർദ്ദം കുറയ്ക്കാനും ശരീരത്തിന് വിശ്രമം നൽകാനും സഹായിക്കുന്നു. ഇത് ഊർജ്ജവും ഊഷ്മളതയും വർധിപ്പിക്കുന്നു.
ഇവ ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ്. ഇവയിലെ ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ, ആൻറി ഫംഗൽ ഗുണങ്ങൾ രോഗപ്രതിരോധ ശേഷി മികച്ചതാക്കുന്നു.തുളസി ഓക്സിജൻ പുറത്ത് വിടുന്നത് കാർബൺഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ് തുടങ്ങിയവയെ ഇല്ലാതാക്കി വീടിനുള്ളിലെ വായുവിനെ ശുദ്ധീകരിക്കുന്നു.
















