വസ്തു തർക്കത്തിന്റെ പേരിൽ ബന്ധുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവ അഭിഭാഷകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ആലപ്പുഴ അഡീഷണൽ സെഷൻസ് രണ്ടാം കോടതി. ആലപ്പുഴ മണ്ണഞ്ചേരി വരാകാടിവെളി കോളനിയിൽ മഹേഷിനെയാണ് കോടതി ശിക്ഷിച്ചത്. ബന്ധുവായ വരകാടിവെളി കോളനിയിൽ സുദർശനനെയാണ് വസ്തു തർക്കത്തിന്റെ പേരിൽ ഇയാൾ ശിക്ഷിച്ചത്.
സുദർശനന്റെ മകൻ സുമേഷ് വരകാടിവെളി കോളനിയിലെ എ.എസ് കാനൽ പുറമ്പോക്കിലാണ് താമസിച്ചിരുന്നത്. പ്രളയത്തെ തുടർന്ന് വീട് നശിച്ചപ്പോൾ സുമേഷും കുടുംബവും അച്ഛൻ സുദർശനനൊപ്പം സുദർശനന്റെ വീട്ടിൽ താമസം തുടങ്ങി. സംഭവദിവസം സുമേഷിന്റെ കൈവശമുളള ഭൂമിയിൽ പ്രതിയായ മഹേഷ് ഷെഡ് കെട്ടുന്നതറിഞ്ഞ് സുദർശനനും മകൻ സുമേഷും മകൾ സുസ്മിതയും മരുമകൾ സുവർണ്ണയും എത്തി. തർക്കത്തെ തുടർന്ന് മഹേഷ് ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചു. തലയ്ക്ക് പരിക്കേറ്റ സുദർശനൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയിരുന്നെങ്കിലും മരിച്ചു.
കൊലപാതക കുറ്റത്തിനാണ് ജീവപര്യന്ത്യം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. സുദർശനന്റെ മക്കളെ ആക്രമിച്ചതിന് അഞ്ചുവർഷ തടവിന് കൂടി ശിക്ഷിച്ചിട്ടുണ്ട്.
story highlight: lawyer life sentence land dispute murder case
















