തേങ്ങ പറിച്ചതിനെ ചൊല്ലിയുണ്ടായ കുടുംബവഴക്കില്‍ ഒരുകുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു. കല്‍പിനി സ്വദേശി ജോണിയെയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദര പുത്രന്‍ ജോമിഷ് വെട്ടി പരിക്കേല്‍പിച്ചത്. ജോണിയുടെ സഹോദര പുത്രന്‍ ജോമിഷ് ആണ് പ്രതി. ജോണി, ഭാര്യ മേരി, മകള്‍ ജാനറ്റ്, സഹോദരി ഫിലോമിന എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
നേരത്തെ തന്നെ തർക്കത്തിൽ കിടക്കുന്ന ജോണിയുടെ സഹോദരിയുടെ പറമ്പില്‍ നിന്നും ജോണി തേങ്ങ പറിച്ചതിനെ ചൊല്ലിയാണ് വാക്കുതര്‍ക്കം ഉണ്ടായത്. അവിവാഹിതയായ ജോണിയുടെ സഹോദരി ജോമിഷിന്റെ കൂടെയാണ് താമസിക്കുന്നത്. പറിച്ച തേങ്ങാ ജോണി ഒരുതവണ കൊണ്ടുപോയി ബാക്കിയുള്ള തേങ്ങ എടുക്കാനായി രണ്ടാം തവണ വന്നപ്പോഴാണ് ജോമിഷുമായി തർക്കത്തിൽ ഏർപ്പെടുന്നതും ആക്രമിക്കുന്നതും.
ജോണിയെ ആക്രമിക്കുന്നത് തടയാന്‍ വന്നപ്പോഴാണ് മറ്റുള്ളവര്‍ക്ക് വെട്ടേറ്റത്. അക്രമത്തില്‍ തലയ്ക്കുള്‍പ്പടെ ഗുരുതര പരിക്കേറ്റ ജോണിയും കുടുംബവും മുക്കം കെ എം സി ടി ജോസ്പിറ്റലിൽ ചികിത്സയിലാണ്.
STORY HIGHLIGHT: Four people hacked in family dispute
















