അയർലൻ്റിൽ ഇന്ത്യൻ വംശജരെയും ഇന്ത്യാക്കാരെയും ആക്രമിക്കുന്ന സംഭവങ്ങൾ പതിവായതോടെ അടിയന്തിര സുരക്ഷാ മുന്നറിയിപ്പുമായി എംബസി. ജാഗ്രത പുലർത്തണമെന്നും ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിലേക്ക് പോകരുതെന്നുമാണ് നിർദേശം.
ജൂലൈ 19 ന് 40കാരനായ ഒരു ഇന്ത്യാക്കാരന് ഡബ്ലിനിൽ തന്നെ തലഘട്ട എന്ന സ്ഥലത്ത് വെച്ച് ആക്രമിക്കപ്പെട്ടിരുന്നു. ആമസോണിൽ ഡെലിവറി വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന ഇയാൾക്ക് ജന്നിഫർ മുറേ എന്ന അയർലൻ്റ് സ്വദേശിയായ സ്ത്രീയാണ് അന്ന് രക്ഷക്കെത്തിയത്. അടുത്ത കാലത്തായി കുറഞ്ഞത് നാല് ഇന്ത്യാക്കാരെങ്കിലും ആക്രമിക്കപ്പെട്ടെന്നും ഇതൊന്നും വാർത്തയാകുന്നില്ലെന്നും സ്ഥലത്ത് അടുത്ത കാലത്തായി ഇത്തരം വിദ്വേഷ ആക്രമണങ്ങൾ കൂടിവരുന്നതായും മുറേ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ് ദിവസം ഡബ്ലിനിൽ വെച്ച് തന്നെ ഇന്ത്യൻ വംശജനായ സന്തോഷ് യാദവിനെ ആറ് പേർ ചേർന്ന് ആക്രമിച്ചിരുന്നു. ക്രൂരമർദ്ദനത്തിനിരയായ ഇദ്ദേഹത്തിൻ്റെ താടിയെല്ലുകൾക്ക് പൊട്ടലുണ്ട്.
ഇന്ത്യാക്കാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ 0899423734 എന്ന നമ്പറിൽ എംബസിയെ ബന്ധപ്പെടാം. അല്ലെങ്കിൽ ആശങ്കകളും പരാതികളും [email protected] എന്ന ഇമെയിലിലും അയക്കാവുന്നതാണെന്നും സ്വന്തം സുരക്ഷയ്ക്കായി സ്വയം കരുതൽ സ്വീകരിക്കണമെന്നാണ് ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡബ്ലിനിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച മുന്നറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
STORY HIGHLIGHT: Embassy issues security warning to Indians
















