ഛത്തീസ്ഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യത്തെ എതിര്‍ത്ത പ്രോസിക്യൂഷൻ നടപടി ദുഃഖകരമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. അമിത് ഷാ വിഷയത്തില്‍ ഇടപെട്ടതും സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ല എന്ന് പറഞ്ഞതും വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വാക്കുകള്‍ പോലും കാറ്റില്‍ പറത്തി സംസ്ഥാന സര്‍ക്കാര്‍ നിഗൂഢമായ നീക്കത്തിലൂടെയാണ് ജാമ്യഹര്‍ജിയെ എതിര്‍ത്തത്. ഇത് അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണ്. ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സമയോചിതമായ ഇടപടെല്‍ ഉണ്ടാകേണ്ട സമയം അതിക്രമിച്ചുവെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന് വരുത്തി തീര്‍ക്കാന്‍ ചില തീവ്രവാദ സംഘടനകള്‍ ശ്രമിക്കുകയാണ്. അത്തരം സംഘടനകളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT: Kerala nuns’ arrest Chattisgarh issue mar joseph pamblani
















