പന്ത്രണ്ടുകാരിയായ വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കിയ 70കാരൻ അറസ്റ്റിൽ. താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സമീപവാസിയാണ് പിടിയിലായത്. കഴിഞ്ഞ മേയ് 15ന് വയറുവേദനയെ തുടർന്ന് പരിശോധനക്കായി എത്തിയപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണ് എന്ന വിവരം പുറത്തറിയുന്നത്.
ഡോക്ടർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പ്രതിയുടെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ പെൺകുട്ടി കളിക്കാൻ വരികയും ഇടക്ക് വീട്ടിൽ വെള്ളം കുടിക്കാനായി എത്താറുമുണ്ടായിരുന്നു. ഈ അവസരത്തിലാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
STORY HIGHLIGHT: 70-year-old man arrested for raping 12-year-old girl
















