പുട്ട് എല്ലാ മലയാളികളുടെയും ഇഷ്ട വിഭവം തന്നെയാണ്. എന്നാൽ എന്നും ഒരേ തരത്തിൽ പുട്ട് തിന്ന് മടുത്തോ തയ്യാറാക്കിയാലോ രുചികരമായ പാൽ പുട്ട് എളുപ്പത്തിൽ.
ചേരുവകൾ
- അരിപ്പൊടി – രണ്ട് കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- കാരറ്റ് – ഒരു കപ്പ്
- തേങ്ങ – ഒരു കപ്പ്
- ഏലയ്ക്കപ്പൊടി – അൽപ്പം
- പഞ്ചസാര – രണ്ട് ടേബിൾസ്പൂൺ
- പാൽപ്പൊടി – അര കപ്പ്
- നെയ്യ് – ഒരു ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
അരിപ്പൊടിയിലേയ്ക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഇളക്കുക. മറ്റൊരു ബൗളിൽ കാരറ്റ് ഗ്രേറ്റ് ചെയ്തതും തേങ്ങ ചിരകിയതും, ഏലയ്ക്കപ്പൊടി, പഞ്ചസാര, പാൽപ്പൊടിയും, നെയ്യ് എന്നിവ കൂടി ചേർത്ത് ഇളക്കി അരിപ്പൊടിയിൽ ചേർക്കുക. ഇതെല്ലാം നന്നായി ഇളക്കി അരിപ്പൊടി ഉപയോഗിച്ച് സാധാരണ പുട്ട് തയ്യാറാക്കുന്ന വിധം ആവിയിൽ വേവിച്ചെടുക്കാം. പാൽ പുട്ട് തയ്യാർ.
STORY HIGHLIGHT: paal puttu
















