കന്യാസ്ത്രീകളുടെ ജാമ്യ ഹർജിയിൽ പ്രതികരണവുമായി റായ്പൂർ അതിരൂപത. പ്രോസിക്യൂഷൻ നിലപാട് കന്യാസ്ത്രീകൾക്ക് എതിരല്ലെന്നാണ് അതിരൂപതയുടെ നിലപാട്. ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റായ്പൂർ അതിരൂപത പ്രതികരിച്ചു. ജാമ്യാപേക്ഷയെ എതിർത്തെങ്കിലും പ്രതിഭാഗം ഉന്നയിച്ച വാദങ്ങൾക്കതിരായ നിലപാട് പ്രോസിക്യൂഷൻ സ്വീകരിച്ചില്ലെന്നും അത് സ്വാഗതം ചെയ്യുന്നുവെന്നും റായ്പൂർ അതിരൂപത പറയുന്നു.
നാളെ ജാമ്യപേക്ഷയിൽ വിധി പറയുമ്പോൾ ഇത് അനുകൂലമായി വരുമെന്നാണ് അതിരൂപത പറയുന്നത്. പെൺകുട്ടികളുടെ പ്രായം തെളിയിക്കുന്ന രേഖകൾ, മാതാപിതാക്കളുടെ മൊഴി, മതപരിവർത്തന കുറ്റം നിലനിൽക്കില്ല തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. ഇതിലൊന്നും പ്രോസിക്യൂഷൻ എതിർത്തില്ല. കന്യാസ്ത്രീകളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ ഇല്ലയെന്നാണ് പ്രോസിക്യൂഷൻ മറുപടി നൽകിയത്. ഇത്തരത്തിൽ പലകാര്യങ്ങളും കന്യാസ്ത്രീകൾക്ക് അനുകൂലമായാണ് പ്രോസിക്യൂഷൻ സ്വീകരിച്ചതെന്ന് റായ്പൂർ അതിരൂപത പറയുന്നത്.
കഴിഞ്ഞ എട്ട് ദിവസമായി ഛത്തീസ്ഗഢിലെ ദുർഗ് സെൻട്രൽ ജയിലിൽ കഴിയുകയാണ് സിസ്റ്റർ പ്രീതി മേരിയും, സിസ്റ്റർ വന്ദനാ ഫ്രാൻസിസും. കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷയിൽ കേസ് ഡയറി ഹാജരാക്കിയതിന് പിന്നാലെയാണ് കോടതി വാദം കേട്ടത്. പ്രോസിക്യൂഷൻ ജാമ്യ അപേക്ഷയെ എതിർത്തത് സ്വാഭാവിക നടപടിയെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് പറഞ്ഞു. ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ യുഡിഎഫ്, എൽഡിഎഫ് നേതാക്കൾ ജയിലിൽ എത്തി സന്ദർശിച്ചു.
STORY HIGHLIGHT : Raipur Archdiocese responds to nuns bail plea
















