നിലവിൽ ലോകമെമ്പാടും ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഹൃദയ സംബന്ധമായ അവസ്ഥകളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ രക്താതിമർദ്ദം എന്നത് നിങ്ങളുടെ ധമനികളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന ശക്തി അസാധാരണമാംവിധം കൂടുതലായിരിക്കുന്ന അവസ്ഥയെയാണ് നിർവചിച്ചിരിക്കുന്നത്.
അവബോധത്തിന്റെയും പ്രതിരോധ നടപടികളുടെയും അഭാവം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സാരമായി ബാധിക്കുകയും പക്ഷാഘാതത്തിനോ മരണത്തിനോ ഉള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
നിങ്ങളുടെ രക്തസമ്മർദ്ദം സ്ഥിരമായി 120/80 mmHg പരിധിക്ക് മുകളിലാണെങ്കിൽ, നിങ്ങൾ വൈദ്യസഹായം തേടണം. നിങ്ങളുടെ ഭക്ഷണക്രമവും ജീവിതശൈലിയും അനാരോഗ്യകരമാണെങ്കിൽ, ആ മേഖലയിലും ചില മാറ്റങ്ങൾ വരുത്തുന്നത് പരിഗണിക്കണം. അമിതമായ ജങ്ക് ഫുഡ്, മദ്യം, പുകവലി എന്നിവ രക്താതിമർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന എണ്ണമറ്റ പഠനങ്ങളുണ്ട്.
ആന്റി-ഹൈപ്പർടെൻസിവ് ഗുണങ്ങളുള്ളതായി അറിയപ്പെടുന്ന നിരവധി പഴങ്ങൾ, പച്ചക്കറികൾ, വിത്തുകൾ, ഔഷധസസ്യങ്ങൾ എന്നിവയുണ്ട്. നിങ്ങളുടെ രക്തസമ്മർദ്ദത്തിന്റെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന ഒരു സൂപ്പർഫുഡാണ് ഫ്ളാക്സ് സീഡ്.
മദ്യപാനം ബിപി കൂട്ടുന്നതിന് ഇടയാക്കും. ചെറിയ അളവിൽ മദ്യം പോലും രക്തക്കുഴലുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ബിപി കൂടുന്നതിനും ഇടയാക്കും.
ഉയർന്ന രക്തസമ്മർദ്ദത്തിന് മരുന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ മുടങ്ങാതെ കഴിക്കുക. രക്തപ്രവാഹത്തിൽ സ്ഥിരമായ അളവ് നിലനിർത്താൻ ഈ മരുന്നുകൾ സഹായിക്കും.സമ്മർദ്ദം ബിപി കൂടുന്നതിന് കാരണമാകും. ധ്യാനം, ആഴത്തിലുള്ള ശ്വസനം, യോഗ, എന്നിവ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും മാനസിക പിരിമുറുക്കം ലഘൂകരിക്കുകയും ചെയ്യും.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും ബിപി കൂട്ടാം. അധിക സോഡിയം കഴിക്കുന്നത് ശരീരത്തിൽ ദ്രാവകം നിലനിർത്താൻ കാരണമാകുന്നു. ഇത് രക്തക്കുഴലുകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിലൂടെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും.ഉറക്കക്കുറവ് രക്തസമ്മർദ്ദം കൂട്ടുന്നതിന് ഇടയാക്കും. ദിവസവും എട്ട് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.















