വീടുകളിലുമുള്ള ഒരു പ്രധാന പ്രശ്‌നമാണ് ഉറുമ്പുകളുടെ ശല്യം. നമ്മളിൽ പലരും ഉറുമ്പ് പൊടിയും ഉറുമ്പിനെ തുരത്താനായുള്ള മറ്റു മാർഗങ്ങളുമൊക്കെ പ്രതിവിധിയായി സ്വീകരിക്കാറുണ്ട്. എങ്കിലും വീണ്ടും ഉറുമ്പുകൾ തിരികെ എത്തുന്നത് കാണാം. എന്തുകൊണ്ടാവാം ഇങ്ങനെ ഉറുമ്പുകൾ വീണ്ടും വീണ്ടും നമ്മുടെ വീട്ടിലേക്ക് വരുന്നതെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? എന്നാൽ അതിന്റെ കാരണങ്ങൾ താഴെപ്പറയുന്നവയാണ്.
ഈർപ്പം ഇഷ്ടപ്പെടുന്നവരാണ് ഉറുമ്പുകൾ. അതിനാൽ തന്നെ ഈർപ്പമുള്ള സ്ഥലങ്ങളിൽ ഉറുമ്പിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ഭക്ഷണം കഴിഞ്ഞാൽ പിന്നെ ഇവയ്ക്ക് താല്പര്യം ഈർപ്പത്തോടാണ്. വീടിന് പുറത്ത് വെള്ളം ലീക്ക് ചെയ്യുന്നുണ്ടെങ്കിലോ നിരന്തരം ഈർപ്പം ഉണ്ടാവുകയോ ചെയ്താൽ ശ്രദ്ധിക്കാം.
ഭക്ഷണാവശിഷ്ടങ്ങൾ ഉള്ള സ്ഥലങ്ങളിലാണ് അധികവും ഉറുമ്പിന്റെ ശല്യം ഉണ്ടാകുന്നത്. അതിനാൽ തന്നെ ഭക്ഷണാവശിഷ്ടങ്ങളോ മാലിന്യങ്ങളോ വീടിന് പുറത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കാം. എപ്പോഴും വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നത് ഇത്തരം ജീവികളുടെ ശല്യം ഇല്ലാതാക്കാൻ സഹായിക്കുന്നു.
മരത്തിലേയും ചെടികളിലേയും ഇലകൾ നിലത്ത് കൊഴിഞ്ഞ് കിടക്കുമ്പോൾ അതിനിടയിൽ ഉറുമ്പ് വന്നിരിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ വീട്ടുമുറ്റത്തെ ചവറുകളും കരിയിലകളും നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. എപ്പോഴും വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാം. ഇത് ഉറുമ്പുകൾ വരുന്നതിനെ തടയുന്നു.
















