കൊച്ചി: റാപ്പര്‍ വേടനെതിരെയുള്ള ബലാത്സംഗ കേസില്‍ വിശദമായ തെളിവുശേഖരണത്തിന് പൊലീസ്. പരാതിക്കാരിയായ യുവ ഡോക്ടറുടെ സുഹൃത്തുക്കളുടെ മൊഴി അടുത്ത ദിവസം പോലീസ് രേഖപ്പെടുത്തും. പരാതിയിൽ ചില സുഹൃത്തുക്കളുടെ പേരുകൾ പരാമർശിച്ചിരുന്നു. പ്രാഥമിക അന്വേഷണങ്ങൾക്കും തെളിവുശേഖരണത്തിനുംശേഷം വേടനെ ചോദ്യംചെയ്യാനാണ് അന്വേഷകസംഘത്തിന്റെ നീക്കം.
2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ കോഴിക്കോട്ടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് പരാതി. പരാതിയിൽ പറയുന്ന സ്ഥലങ്ങളിലും പരിശോധന നടത്തും. യുവ ഡോക്ടറുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്ട്രേട്ട് രേഖപ്പെടുത്തിയിരുന്നു.
















