കഞ്ചാവ് വില്‍പന ചോദ്യം ചെയ്തതിന് സഹോദരങ്ങളെ ഗുണ്ടാ സംഘം കൊലപ്പെടുത്തി മൃതദേഹം വനപ്രദേശത്ത് കുഴിച്ചുമൂടി. ചെന്നൈ തൂത്തുക്കുടിയിലാണ് സംഭവം. പണ്ടുകരൈ സ്വദേശി മാരിപാണ്ടി,അരുള്‍ രാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.
അരുണ്‍ രാജ് ഭിന്നശേഷിക്കാരനാണ്. സംഭവത്തില്‍ മൂന്നു പേര്‍ പിടിയിലായി. ഒളിവില്‍പോയ രണ്ടുപേര്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
പ്രതികള്‍ കൊല്ലപ്പെട്ട യുവാക്കളുടെ വീടിനു സമീപം കഞ്ചാവും ലഹരി വസ്തുക്കളും വില്‍പന നടത്തിയിരുന്നു. ഇത് സഹോദരങ്ങള്‍ ചോദ്യം ചെയ്യുകയും പൊലീസില്‍ വിവരം അറിയിക്കുമെന്ന് താക്കീത് നൽകുകയും ചെയ്തു.
ഈ വിദ്വേഷത്തില്‍ പ്രതികള്‍ സഹോദരങ്ങളെ തട്ടികൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വനപ്രദേശത്തോട് ചേര്‍ന്ന് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
















