ശ്രീനഗർ: ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ടുപേർ മരിച്ചു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രജീന്ദർ സിങ് റാണയും മകനുമാണ് മരിച്ചത്. റിയാസി ജില്ലയിലെ ധർമാരിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
രജീന്ദർ സിങ് റാണയും കുടുംബവും സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് കല്ലുകൾ പതിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ധർമ്മാരിയിൽ നിന്ന് പട്യാനിലേക്ക് കുടുംബവുമായി പോകുകയായിരുന്നു. സലൂഖ് ഇഖ്തർ നല്ല എന്ന പ്രദേശത്ത് വെച്ചാണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്ന് വലിയ പാറക്കല്ലുകൾ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. രജീന്ദർ സിങ് റാണയും മകനും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഗുരുതരമായി പരിക്കേറ്റവരെ റിയാസിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
















