കര്‍ണാടക: ധര്‍മസ്ഥല കേസില്‍ എസ്‌ഐടി ഉദ്യോഗസ്ഥൻ സാക്ഷിയെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചു. കേസിലെ പ്രത്യേക അന്വേഷണസംഘത്തിലെ എസ്‌ഐടി ഉദ്യോഗസ്ഥനായ മഞ്ജുനാഥ ഗൗഡയ്‌ക്കെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.
സാക്ഷിയുടെ അഭിഭാഷകന്‍ ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സിര്‍സി സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറും എസ്‌ഐടി അംഗവുമായ മഞ്ജുനാഥ ഗൗഡയ്‌ക്കെതിരേയാണ് ഗുരുതരമായ ആരോപണമുയര്‍ന്നിരിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ മഞ്ജുനാഥ ഗൗഡ കഴിഞ്ഞ ദിവസം സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നും പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചെന്നുമാണ് ആരോപണം. ധര്‍മസ്ഥല കേസില്‍ എസ്‌ഐടി സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ഗുരുതരമായ ആരോപണമുയര്‍ന്നിരിക്കുന്നത്.
സാക്ഷിയെ ഭീഷണിപ്പെടുത്തിയ എസ്‌ഐടി അംഗമായ മഞ്ജുനാഥ ഗൗഡയ്‌ക്കെതിരേ കേസെടുക്കണമെന്ന് ധര്‍മസ്ഥല ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കുഴിച്ചിട്ട മൃതദേഹങ്ങള്‍ എസ്‌ഐടി എടുത്തില്ലെങ്കില്‍ തങ്ങള്‍ എടുക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹി ജയന്ത് പറഞ്ഞു.
















