ഇന്ന് മിക്ക സ്ത്രീകളിലും കാണുന്ന പ്രശ്നമാണ് ക്രമരഹിതമായ ആർത്തവം. ആർത്തവ ദിനങ്ങൾ ഏറെ പ്രയാസം നിറഞ്ഞതാണെങ്കിലും കൃത്യ സമയത്ത് പിരീഡ്സ് ആയില്ലെങ്കിൽ അത് കൂടുതൽ അസ്വസ്ഥതകളുണ്ടാക്കാം. ചിലർക്ക് ദേഷ്യവും, അസ്വസ്ഥതയും വലിയ രീതിയിൽ അനുഭവപ്പെടും.
ശരീരത്തിന് ബുദ്ധിമുട്ട് തോന്നിയ്ക്കുകയും ഒരു കാര്യത്തിലും ശ്രദ്ധ നൽകാൻ കഴിയാത്ത അവസ്ഥയുമുണ്ടാകും. പൊതുവേ ശാന്തരായവർ പോലും ആർത്തവ ക്രമക്കേടുകൾ കാരണം മറ്റുള്ളവരോട് ദേഷ്യത്തിൽ പെരുമാറും.
ക്രമരഹിതമായ രക്തസ്രാവം എന്നത് ആർത്തവചക്രത്തിലെ വ്യതിയാനങ്ങളെയാണ് സൂചിപ്പിക്കുന്നത്.
ക്രമരഹിതമായ രക്തസ്രാവത്തിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും വ്യത്യസ്ത പ്രായക്കാർക്കിടയിൽ ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ക്യൂറിയസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
16 വയസ്സ് വരെ ക്രമരഹിതമായ ആർത്തവചക്രങ്ങൾ സാധാരണമാണ്. മതിയായ ഉറക്കം, വ്യായാമം എന്നിവയുൾപ്പെടെയുള്ള ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടത് നിർണായകമാണ്.
















