പാലക്കാട്: പട്ടാപ്പകൽ യുവതിയെ മർദ്ദിച്ച് ഓട്ടോയിൽ കയറ്റാൻ ശ്രമം. പാലക്കാട് സുൽത്താൻ പേട്ട ജംഗ്ഷനിൽ വെച്ചാണ് സംഭവം ഉണ്ടായത്. പിന്നാലെ സംഭവം കണ്ട നാട്ടുകാർ ഓടിക്കൂടുകയും ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.
പേട്ട ജംഗ്ഷനിലൂടെ നടന്ന് പോകുന്ന യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ കയറ്റാനാണ് ശ്രമിച്ചത്. ഊട്ടി സ്വദേശിയാണ് യുവതിയെ മർദ്ദിച്ച് ഓട്ടോയിൽ കയറ്റാൻ ശ്രമിച്ചത്. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
















