പത്തനംതിട്ട: പത്തംതിട്ടയിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. കുത്തേറ്റ് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. പത്തനംതിട്ട പുല്ലാട് ആലുംന്തറയിലാണ് സംഭവം. അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ഭാര്യാ പിതാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പ്രതിയായ അജിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
ഇന്നലെ രാത്രിയിലാണ് കുടുംബ വഴക്കിനിടെ ശ്യാമ എന്ന ശാരി മോള്‍ (35) പിതാവിനെയും ശ്യാമയുടെ പിതാവിന്റെ സഹോദരിയെയും അജി കുത്തി പരുക്ക് ഏല്‍പ്പിച്ചത്. മൂന്ന് പേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്യാമ പുലര്‍ച്ചയോടെയാണ് മരിച്ചത്. മറ്റ് രണ്ട് പേരുടെയും നില ഗുരുതരമാണെന്നാണ് വിവരം. കുടുംബ കലഹത്തെ തുടര്‍ന്ന് അജി ഭാര്യയെയും ഭാര്യാ പിതാവിനെയും ഭാര്യാ പിതാവിന്‍റെ സഹോദരിയെയും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.
















