ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണം വലിയ പങ്ക് വഹിക്കുന്നുണ്ട്. ചുവപ്പ് നിറത്തിലുള്ള ഭക്ഷണം ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചുവപ്പ് നിറത്തിലുള്ള ഭക്ഷണം ഏതൊക്കെയാണെന്ന് നോക്കാം.
ആപ്പിളില്‍ ഫ്ലവനോയ്ഡുകള്‍, ക്യുവര്‍സെറ്റിന്‍ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് ഇന്‍ഫ്ലമേഷന്‍ കുറച്ച് രക്തം കട്ടപിടിക്കുന്നത് തടയുന്നു. കൂടാതെ ആപ്പിളില്‍ അടങ്ങിയിരിക്കുന്ന സോല്യുബിള്‍ ഫൈബര്‍ കൊളസ്ട്രോള്‍ കുറയ്ക്കും. ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് സ്‌ട്രോക്ക്, ബിപി എന്നിവ തടയാനും സഹായകമാണ്.
തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപ്പീന്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കും. കൂടാതെ പ്ലേക്ക് അടിഞ്ഞുകൂടുന്നത് തടഞ്ഞ് രക്തസമ്മര്‍ദ്ദം സാധാരണഗതിയിലാക്കുന്നു.
ഇത് കഴിക്കുന്നത് ഇന്‍ഫ്ലമേഷന്‍ കുറച്ച് ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുന്നു. വൈറ്റമിന്‍ സി, പോളിഫിനോളുകള്‍, ആന്തോസയാനിനുകള്‍ എന്നിവ ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സ്‌ട്രോബെറി കഴിക്കുന്നത് നല്ലതാണ്.
മുന്തിരി കഴിക്കുമ്പോൾ കുരുവുള്ളത് തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഇതിലുള്ള റെസ്വെറാട്രോള്‍ സംയുക്തം ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഹൃദയധമനികളുടെ ആന്തരപാളിയെ സംരക്ഷിക്കുകയും ഓക്‌സീകരണ സമ്മര്‍ദം കുറയ്ക്കുകയും ചെയ്യും.
ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് രക്തക്കുഴലുകളെ റിലാക്‌സ് ചെയ്ത് രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
















