ഡെലിവറി സേവനത്തിനായി ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണം ആരംഭിച്ചതായി സൗദി പൊതുഗതാഗത അതോറിറ്റി. റിയാദ് എയർപ്പോർട്ട് റോഡിലെ റോഷൻ ഫ്രൻറി ബിസിനസ് സെൻററിൽ നടന്ന പരീക്ഷണ ഓട്ടം ഗതാഗത, ലോജിസ്റ്റിക്‌സ് ഉപമന്ത്രിയും പൊതുഗതാഗത അതോറിറ്റി ആക്ടിങ് ചെയർമാനുമായ റുമൈഹ് അൽറുമൈഹ് ഉദ്ഘാടനം നിർവഹിച്ചു.ജാഹിസ്, റോഷൻ ഗ്രൂപ്പ് എന്നീ കമ്പനികൾ തമ്മിൽ സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കുന്നത്.
‘വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്ന ഒരു സ്മാർട്ട് ഗതാഗത സംവിധാനം ഒരുക്കുന്നതിൻറെ ഭാഗമാണിത്.
മേഖലയിൽ ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള ഗതാഗത, ലോജിസ്റ്റിക് സംവിധാനത്തിെൻറ ശ്രമങ്ങളുടെ വിപുലീകരണമാണ് സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങൾ ഉപയോഗിച്ചു ഡെലിവറി സേവനത്തിെൻറ പരീക്ഷണമെന്നും അൽറുമൈഹ് പറഞ്ഞു.
ഗതാഗത, ലോജിസ്റ്റിക് മേഖല മേഖലയിൽ ആധുനിക സാങ്കേതികവിദ്യകളുടെ സ്വീകാര്യത ത്വരിതപ്പെടുത്തുന്നതിന് വലിയ പ്രാധാന്യം നൽകുന്നുവെന്ന് അൽറുമൈഹ് പറഞ്ഞു. സ്മാർട്ട് സിറ്റികളെ പിന്തുണക്കുകയും ജീവിതനിലവാരം ഉയർത്തുകയും ചെയ്യുന്ന ഒരു നൂതന ഗതാഗത സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിട്ട് ഈ പരീക്ഷണത്തെ കണക്കാക്കുന്നു.
















