നെത്തോലി നമ്മുടെയൊക്കെ ഇഷ്ട വിഭവമാണ്. കറി വച്ചാലും പൊരിച്ചാലും അന്യായ ടേസ്റ്റ് ആണ് ഇതിന്. സംഗതി രുചികരമാണെങ്കിലും അവ വൃത്തിയാക്കി എടുക്കുക ഇത്തിരി പണിയാണ്.
എന്നാൽ ഇനി എളുപ്പത്തിൽ നെത്തോലി വൃത്തിയാക്കാം. കത്തിയും കത്രികയും ഇല്ലാതെ തന്നെ നെത്തോലി വൃത്തിയിൽ വെട്ടിയെടുക്കാം. മുള്ളുകളും വൃത്തിയായി കളഞ്ഞുകൊണ്ട് നത്തോലി വെട്ടുന്ന രീതി എങ്ങനെയെന്ന് നോക്കാം.
ആദ്യം മീനിന്റെ തലഭാഗം കൈ കൊണ്ട് നുള്ളികളയുക. അതിന്റെ വയറ് ഭാഗത്തോടൊപ്പം വേണം കളയാൻ. കാൽ ഭാഗം കൈ കൊണ്ട് തന്നെ ചെറുതായി കറക്കി എളുപ്പത്തിൽ അടർത്തി എടുക്കാൻ സാധിക്കും. മുള്ള് നല്ല വൃത്തിയിൽ കളയാനും വഴിയുണ്ട്.
മീനിന്റെ തലയും വയറും കൈ കൊണ്ട് നുള്ളി മാറ്റുമ്പോൾ വയറ് ഭാഗം മുഴുവനായും രണ്ടായി പിളർത്തി പതിയെ മുള്ള് മുന്നോട്ട് തള്ളി വലിച്ചെടുക്കാവുന്നതാണ്
















