ആർത്തവ ദിവസങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്നത് പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ്. അതിലൊന്നാണ് വയറ് വീർക്കുന്നത്. ‘ആർത്തവത്തിന് മുമ്പ് ഭാരം, വീർപ്പുമുട്ടൽ, അല്ലെങ്കിൽ മന്ദത എന്നിവ അനുഭവപ്പെടുന്നുണ്ടോ? ഇത് ഹോർമോൺ സംബന്ധമായതാണ്’ എന്ന അടിക്കുറിപ്പിൽ പോഷകാഹാര വിദഗ്ധ ലോവ്നീത് ബത്ര അടുത്തിടെ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.
ആർത്തവ ദിവസങ്ങളിൽ വയറു വീർക്കുന്നത് തടയാൻ സഹായിക്കുന്ന പാനീയത്തെ കുറിച്ചും ലോവ്നീത് പോസ്റ്റിൽ പറയുന്നുണ്ട്. ആർത്തവ വേദനയ്ക്ക് കാരണമാകുന്ന വീക്കം കുറയ്ക്കാൻ കഴിയുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്.
ഗർഭാശയ സങ്കോചത്തിനും ആർത്തവ സമയത്ത് വേദനയ്ക്കും കാരണമാകുന്ന ഹോർമോണുകളായ പ്രോസ്റ്റാഗ്ലാൻഡിൻസിന്റെ ഉത്പാദനം തടയാൻ ഇഞ്ചി സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. പെരുംജീരകത്തിലെ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിസ്പാസ്മോഡിക് ഗുണങ്ങൾ ആർത്തവ വേദന ഒഴിവാക്കാൻ സഹായിക്കും.
വേണ്ട ചേരുവകൾ
1 സ്പൂൺ പെരുംജീരകം
1 സ്പൂൺ ഇഞ്ചി ചതച്ചത്
2 കപ്പ് വെള്ളം
രണ്ട് കപ്പ് വെള്ളത്തിൽ പെരുംജീരകം പൊടിച്ചതും അൽപം ഇഞ്ചിയും ചേർത്ത് തിളപ്പിച്ച ശേഷം കുടിക്കുക.















