കോഴിക്കോട്: ലഹരി മരുന്ന് പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പതിമംഗലം സ്വദേശി പി കെ ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ നിധിനും സംഘവും അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ സഹോദരനാണ് പിടിയിലായ ബുജൈർ. കുന്നമംഗലം പൊലീസിന് നേരെയാണ് യുവാവ് ആക്രമണം നടത്തിയത്.
ഇന്നലെയാണ് വാഹനപരിശോധനക്കിടെ ഇയാള്‍ പൊലീസിനെ ആക്രമിച്ചത്. ഇയാൾ ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ആമ്പ്രമ്മൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പൊലീസ് എത്തി. തുടർന്ന് ഇയാളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ അജീഷിനാണ് ആക്രമണത്തിൽ പരുക്കേറ്റത്.
















