പുളിയും മധുരവും ഒപ്പത്തിനൊപ്പം, നല്ല കിടിലന്‍ രുചിയില്‍ തയ്യാറാക്കാം മധുര പച്ചടി. സദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ മധുര പച്ചടി വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
പൈനാപ്പിള്‍
പച്ചമുളക്
തേങ്ങ
ജീരകം
ചെറിയ ഉള്ളി
ഇഞ്ചി
കറിവേപ്പില
ഉപ്പ്
തൈര്
പഞ്ചസാര
വെളിച്ചെണ്ണ
കടുക്
വറ്റല്‍ മുളക്
ചെറിയ ഉള്ളി
കറിവേപ്പില
മഞ്ഞള്‍പൊടി
തയ്യാറാക്കുന്ന വിധം
ചെറുതായി അരിഞ്ഞ പൈനാപ്പിള്‍ ഒരു പാനിലേക്ക് ഇടുക. അതിലേക്ക് അല്‍പം വെള്ളവും പച്ചമുളകും ഇഞ്ചിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. അതിലേക്ക് തേങ്ങയും ചെറിയ ഉള്ളിയും കടുകും ചേര്‍ത്ത് അരച്ചെടുത്തത് ചേര്‍ക്കാം. ഇതിലേക്ക് തൈര് ചേര്‍ത്ത് നന്നായി ഇളക്കുക. ആവശ്യത്തിനുള്ള പഞ്ചസാരയും ഉപ്പും ഇതിലേക്ക് ചേര്‍ക്കാം. തേങ്ങ അരപ്പിന്റെ പച്ചമണം മാറിയാല്‍ അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കാം. ഇതിലേക്ക് കടുക് താളിച്ച് ഒഴിക്കുക
















