തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സിസ്റ്റം തകരാര്‍ തുറന്നുകാണിച്ച ഡോക്ടര്‍ ഡോ. ഹാരിസിന് പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വെളിപ്പെടുത്തൽ നടത്തിയതിന്റെ പേരിൽ പ്രതികാര നടപടികൾ സ്വീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പ്രതികരണം.
പ്രതികാര നടപടി നിസ്വാർത്ഥമായി ജന സേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്ന് ഐഎംഎ. സിസ്റ്റം തകരാറാണ് യഥാർത്ഥ പ്രശ്നമെന്നും ആരോഗ്യ മന്ത്രി തന്നെ മുൻപ് സമ്മതിച്ചിരുന്നതാണ്. ഇത്തരം ബ്യൂറോക്രാറ്റിക് ധാർഷ്ട്യ ങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജുകൾ നേരിടുന്ന വെല്ലുവിളികൾ പഠിച്ച് പരിഹരിക്കാൻ പ്രത്യേക വിദഗ്ഗ സമിതിയെ നിയോഗിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. അതേസമയം നാളെ മെഡിക്കൽ വിദ്യഭ്യാസ ഡയറക്ടർക്ക് മുന്നിൽ ഡോക്ടർ ഹാരിസ് ഹസൻ ഹാജരാകും. വകുപ്പുതല അന്വേഷണത്തിൻ്റെ ഭാഗമായി ഹാരിസ് ചിറക്കലിന്റെ ഹിയറിങ് നാളെ ഡിഎംഇ തലത്തിൽ നടക്കും. കാരണം കാണിക്കൽ നോട്ടീസിന് നാളെ ഹാരിസ് ചിറക്കൽ മറുപടി നൽകും.
















