സമൂഹത്തിന് തെറ്റായ സന്ദേശം കൊടുക്കാതിരിക്കുക എന്നതാണ് സെൻസറിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. സിനിമയിൽ മാത്രം സെൻസറിങ് വേണമെന്ന് ശഠിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നും ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സെൻസറിങ് ഇല്ലല്ലോ എന്നും സെൻസറിങ് വിഷയത്തിൽ പ്രതികരണവുമായി നിർമാതാവും കേരള ഫിലിം ചേംബർ ജനറൽ സെക്രട്ടറിയുമായ സജി നന്ത്യാട്ട്. മലയാളസിനിമയ്ക്ക് സെൻസർഷിപ്പ് മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്ന നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സെൻസറിങ് എന്നത് സിനിമ തുടങ്ങിയ കാലം മുതലുണ്ട്. സമൂഹത്തിന് തെറ്റായ സന്ദേശം കൊടുക്കാതിരിക്കുക എന്നതാണ് സെൻസറിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. ബാലൻ മുതൽ ആയിരക്കണക്കിന് സിനിമകൾ നമ്മുടെ ഈ കൊച്ചു മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. തിന്മയുണ്ടെങ്കിൽ നന്മയുണ്ട്. നെഗറ്റീവുണ്ടെങ്കിലേ പോസിറ്റീവ് ഉള്ളൂ. സൂര്യനുണ്ടെങ്കിൽ ചന്ദ്രനുണ്ട്. എല്ലാ പ്രവൃത്തിക്കും പ്രതിപ്രവർത്തനമുണ്ട്. സെൻസർ ചെയ്യുന്നതിന് പല തരം കാറ്റഗറികളുണ്ട്. ഇഷ്ടമുള്ളവർക്ക് അത് കാണുകയോ കാണാതിരിക്കുകയോ ചെയ്യാം. ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സെൻസറിങ് ഇല്ലല്ലോ. സീരിയലുകൾക്കും ഇല്ല. സിനിമയിൽ മാത്രം സെൻസറിങ് വേണമെന്ന് ശഠിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നും സജി നന്ത്യാട്ട് ചോദിച്ചു.
ഏഴ് ശതമാനം പ്രേക്ഷകരാണ് തീയേറ്ററിലേക്ക് വരുന്നത്. സിനിമയാണ് സമൂഹത്തിലെ എല്ലാ പ്രശ്നത്തിനും അടിസ്ഥാനകാരണമെന്ന വാദത്തോട് എനിക്ക് മറുവാദമുണ്ട്. സെൻസർ ബോർഡ് എന്നത് കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. കേരളത്തിൽനിന്ന് വേണമെങ്കിൽ ശുപാർശകൾ കൊടുക്കാമെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.
STORY HIGHLIGHT: saji nanthiyattu about malayalam cinema censorship
















