കുടുംബപ്രേക്ഷകർക്ക് കാണാൻ കഴിയാത്ത തരത്തിൽ അശ്ലീലതയോ അക്രമമോ സീരിയലുകളിൽ ഇല്ല. അതുകൊണ്ട് സീരിയലുകൾക്ക് സെൻസർഷിപ്പ് വേണ്ട എന്നാണ് എന്റെ അഭിപ്രായമെന്ന നിലപാടുമായി ചലച്ചിത്ര- ടെലിവിഷന്‍ താരം സംഗീതാ മോഹൻ. നയരൂപീകരണത്തിന്റെ ഭാഗമായി സീരിയലുകളിൽ സെൻസർഷിപ്പ് വന്നാൽ പോലും അത് നടപ്പിലാകുമോ എന്നും സംശയമാണെന്നും താരം വ്യക്തമാക്കി.
സിനിമ മേഖലയിലുള്ളത് പോലെ സീരിയലിലും പ്രശ്നമുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾക്കാണ് പ്രധാന പ്രശ്നം. രാത്രി ഷൂട്ട് കഴിഞ്ഞാൽ ആർടിസ്റ്റുകളെ കൃത്യമായി വീടുകളിലെത്തിക്കാൻ വണ്ടിയുണ്ട്. എന്നാൽ പല ജൂനിയർ ആർടിസ്റ്റുകളെയും ഏറ്റവും അവസാനം പത്ത് മണിയാകുമ്പോഴേക്കും തമ്പാനൂർ വരെ എത്തിക്കും. അവിടെ സ്ത്രീകൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. അവിടെ രാത്രി കിടന്ന് രാവിലെയാണ് പലരും വീട്ടിലേക്ക് പോകുന്നത്.
രാത്രി എട്ടുമണിയോടെ പണി കഴിഞ്ഞിട്ടും അന്ന് വീട്ടിലെത്താനുള്ള സൗകര്യം ഇവർക്കില്ല. എല്ലാവരുമല്ല, ചില നിർമ്മാതാക്കൾ ഇങ്ങനെ ചെയ്യുന്നുണ്ടെന്നാണ് ജൂനിയർ ആർടിസ്റ്റായിട്ടുകൾ പറയുന്നത്. സംഗീത പറഞ്ഞു.
STORY HIGHLIGHT: sangeetha mohan
















