ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെയും പെൺകുട്ടികളെയും ആക്രമിച്ച ബജ്‌റംഗ്ദൾ നേതാക്കൾക്കെതിരെ പെൺകുട്ടികൾ പരാതി നൽകി. ബജ്‌റംഗ്ദൾ നേതാവായ ജ്യോതി ശർമ്മ അടക്കമുള്ളവർക്കെതിരെ ഓർച്ച പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഓർച്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തശേഷം ദുർഗ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും എന്നാണ് സൂചന. നേരത്തെ പെൺകുട്ടികൾ പരാതി നൽകിയിരുന്നെങ്കിലും നാരായൺപൂർ പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചിരുന്നു.
















