സിനിമാ കോൺക്ലേവിന്റെ അടിസ്ഥാനത്തിൽ രണ്ട് മാസത്തിനുള്ളിൽ സിനിമ – സീരിയൽ നയം രൂപീകരിക്കാൻ സംസ്ഥാന സർക്കാർ. ഷൂട്ടിംഗ് സെറ്റുകളിൽ സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന നിയമനിർമാണത്തിനാണ് സർക്കാർ ആലോചിക്കുന്നത്. സിനിമാ റിവ്യൂ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിനിമ നയരൂപീകരണം സംസ്ഥാന സർക്കാരിൻറെ ചർച്ചയിലേക്ക് വന്നത്. സിനിമ – സീരിയൽ മേഖലയുമായി ബന്ധപ്പെട്ട പരമാവധി ആൾക്കാരെ ഉൾപ്പെടുത്തിയാണ് കഴിഞ്ഞ രണ്ട് ദിവസം തലസ്ഥാനത്ത് കോൺക്ലേവ് നടന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഉയർന്നുവന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സിനിമാ-സീരിയൽ നയം രൂപീകരിക്കാനാണ് സർക്കാരിൻറെ തീരുമാനം.
















