യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ ഗജാപതി ജില്ലയിലെ മലസപദർ ഗ്രാമത്തിലാണ് സംഭവം. മുപ്പത്തഞ്ചുകാരനായ ഗോപാൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ ജനനേന്ദ്രിയം അക്രമികൾ മുറിച്ചെടുത്തു.
ശനിയാഴ്ച രാത്രിയാണ് ഒരുസംഘം ആളുകൾ ചേർന്ന് ഗോപാലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ഹരഭാംഗി ഡാമിൽ മൃതദേഹം മറവു ചെയ്യുകയായിരുന്നു.
ഇന്നലെ രാവിലെയാണു റിസർവോയറിൽനിന്നും പൊലീസ് ഗോപാലിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
അന്വേഷണത്തിന്റെ ഭാഗമായി 14 ഗ്രാമവാസികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാകും എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
















