മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപാച്ചില്‍. ഒലിപ്പുഴ കരകവിഞ്ഞ് മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്ന സ്ഥിതിയുണ്ടായിരുന്നു.
പുഴയില്‍ അതിശക്തമായ മലവെള്ളപാച്ചിലാണുണ്ടായത്. പിന്നാലെ കുണ്ടോട മേഖലയില്‍ ഏതാനും വീടുകളിലേക്ക് വെള്ളം കയറി.
ഇന്നലെ തുടർച്ചയായി പെയ്ത മഴയിലാണ് അടിയൊഴുക്ക് ശക്തമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴ കുറഞ്ഞതോടെ പുഴയിലെ വെള്ളപാച്ചിലിനും ശമനമുണ്ടായിട്ടുണ്ട്. പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
















