കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന ഒരു ഐസ് ക്രീം വീട്ടിൽ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- 1. മധുരമുള്ള മാങ്ങ തൊലിമാറ്റിയതിന് ശേഷം ചെറുതായി മുറിച്ചത്- രണ്ട് കപ്പ്
- 2. ഫുൾഫാറ്റ് മിൽക്- രണ്ടര കപ്പ്
- 3. കണ്ടൻസ്ഡ് മിൽക്ക്- രണ്ട് കപ്പ്
- 4. പഞ്ചസാര- രണ്ടു ടേബിൾ സ്പൂൺ
- 5. നാരങ്ങാനീര്- 100 മില്ലി
തയാറാക്കുന്ന വിധം
മാമ്പഴവും പഞ്ചസാരയും കൂടി അടിച്ചെടുക്കുക. ഇതിലേയ്ക്ക് ഫുൾ ഫാറ്റ് മിൽക്കും, കണ്ടൻസ്ഡ് മിൽക്കും ചേർത്ത് വീണ്ടും അടിക്കുക. ഇതിലേക്ക് നാരങ്ങാ നീര് ചേർത്ത് അടിച്ച് ക്ലിംഗ് ഫിലിംകൊണ്ട് മൂടി ഫ്രീസറിൽ വെക്കുക. ഫ്രീസാകുമ്പോൾ എടുത്ത് പൊട്ടിച്ച് മിക്സിയിൽ ഒന്നുകൂടി അടിച്ച ശേഷം വീണ്ടും ഫ്രീസറിൽ വയ്ക്കാം.
















