ദേശീയ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് രൂപീകരിച്ച് നിയമം പുറപ്പെടുവിച്ച് യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പിന് പകരമായാണ് പുതിയ അതോറിറ്റി രൂപീകരിച്ചിരിക്കുന്നത്.
ശൈഖ് സായിദ് ബിൻ ഹമദ് ബിൻ ഹംദാൻ ആൽ നഹ്യാനെ ചെയർമാനായും പ്രസിഡൻറ് നിയമിച്ചിട്ടുണ്ട്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്ര സംവിധാനമായി അതോറിറ്റി പ്രവർത്തിക്കും.
















