തമിഴില്‍ ഏറെ ആരാധകരുളള നടനാണ് ശിവകാര്‍ത്തികേയന്‍. മഡോണ്‍ അശ്വിന്‍ സംവിധാനം ചെയ്ത് ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ ആക്ഷന്‍ ഫാന്റസി ചിത്രമാണ് ‘മാവീരന്‍’. മികച്ച പ്രതികരണം നേടിയ സിനിമ ബോക്‌സ് ഓഫീസിലും വലിയ വിജയമാണ് കാഴ്ചവെച്ചത്. സിനിമയിലെ ശിവകാര്‍ത്തികേയന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് നടന്‍. നാസ്‌കോം പീപ്പിള്‍സ് സമ്മിറ്റിലാണ് ശിവകാര്‍ത്തികേയന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.
ശിവകാര്‍ത്തികേയന്റെ വാക്കുകള്‍…….
‘സീക്വലുകളെ എനിക്ക് ഭയമാണ്. ഏതെങ്കിലും സിനിമയുടെ രണ്ടാം ഭാഗം ചെയ്യുകയാണെങ്കില്‍ അത് ഏറ്റവും മികച്ച ഒരു സ്‌ക്രിപ്റ്റ് ആയിരിക്കണം മാത്രമല്ല അത് ആദ്യ ഭാഗത്തിന്റെ പേരിനെ മോശമാക്കാനും പാടില്ല. പക്ഷെ മാവീരന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട് കാരണം വളരെ വ്യത്യസ്തമായ ഒരു സ്‌ക്രിപ്റ്റ് ആയിരുന്നു ആ സിനിമയുടേത്’.
മഡോണ്‍ അശ്വിന്‍, ചന്ദ്രു അന്‍പഴഗന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്. ശാന്തി ടാക്കീസിന്റെ ബാനറില്‍ അരുണ്‍ വിശ്വ ആണ് സിനിമ നിര്‍മിച്ചത്.
















