എല്ലാർക്കും ഇഷ്ടമുള്ള മധുര പലഹാരങ്ങളിൽ ഒന്നാണ് എള്ളുണ്ട. ആരോഗ്യപ്രദമായ എള്ളുണ്ട കഴിക്കുന്നത് കൊണ്ട് പലതാണ് ആരോഗ്യ ഗുണങ്ങൾ. തനി നാടൻ എള്ളുണ്ട തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- എള്ള് – 1 കപ്പ്
- ശർക്കര – 1 കപ്പ്
- ഏലയ്ക്ക പൊടിച്ചത് – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
എള്ള് ഒരു പാനിൽ ഇട്ട് വറുത്ത് വയ്ക്കുക. ശേഷം ശർക്കര പാനിയാക്കി അരിച്ച് വയ്ക്കുക. പാൻ അടുപ്പത്ത് വച്ച് പാനി ഒഴിച്ച് ചൂടാക്കി കുറുകാൻ തുടങ്ങുമ്പോൾ എള്ളും, ഏലയ്ക്ക പൊടിയും ചേർത്ത് ഇളക്കുക. നന്നായി തുടരെ ഇളക്കി കുറുകി കഴിഞ്ഞ് തീ ഓഫ് ചെയ്യാം. ചെറിയ ചൂടിൽ തന്നെ ഉരുളകളാക്കി എടുക്കുക.
STORY HIGHLIGHT : sesame seeds laddu
















