ആലപ്പുഴ: ആലപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാൻ തകർന്ന് ഉണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം.
തൃക്കുന്നപ്പുഴ സ്വദേശി ബിനു (42), കല്ലുമല അക്ഷയ ഭവനത്തിൽ രാഘവ് കാർത്തിക് (24) എന്നിവരാണ് മരിച്ചത്.
മൂന്നു പേരായിരുന്നു വെള്ളത്തിൽ വീണത്. ഇതിൽ ഒരാളെ നേരത്തേ രക്ഷപ്പെടുത്തിയിരുന്നു. കീച്ചേരിൽക്കടവ് പാലമാണു തകർന്നു വീണത്. അച്ചൻകോവിലാറ്റിൽ ചെട്ടികുളങ്ങര, ചെന്നിത്തല പഞ്ചായത്തുകളുടെ അതിർത്തിയിലാണ് അപകടം.
















