ഹൽവ കുട്ടികൾക്കും മുതിർന്നവർക്കും പ്രിയമുള്ള വിഭവങ്ങളിൽ ഒന്നാണ് ഹൽവ. രുചികരമായ കറുത്ത ഹൽവ അരിപ്പൊടികൊണ്ട് എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- അരിപ്പൊടി – 1 കപ്പ്
- തേങ്ങയുടെ ഒന്നാം പാൽ – 1 കപ്പ്
- രണ്ടാം പാൽ – 4 കപ്പ്
- ഏലക്കായ പൊടി – 1 ടീ സ്പൂൺ
- ഓയിൽ – 4 ടേബിൾ സ്പൂൺ
- നെയ്യ് – 3 ടേബിൾ സ്പൂൺ
- ശർക്കര – 400 ഗ്രാം
തയ്യാറാക്കുന്ന വിധം
അരിപ്പൊടിയിൽ 1 കപ്പ് രണ്ടാം പാൽ ചേർത്തു നന്നായി മിക്സ് ചെയ്യുക. മിക്സ് ആയതിനു ശേഷം ഇതിലേക്ക് ബാക്കി 3 കപ്പ് രണ്ടാം പാലും ചേർക്കുക. ഇനി ഇതിലേക്ക് ശർക്കര 2 കപ്പ് വെള്ളത്തിൽ അലിയിച്ചെടുത്തത് ചേർത്ത് ഇളക്കി കൊടുക്കുക. ഹൽവ മിക്സ് തയ്യാർ.
ഇനി ഒരു നോൻസ്റ്റിക് പാനിലേക്ക് ഒഴിച്ചു ചെറിയ തീയിൽ വേവിക്കുക. കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം. മിക്സ് കുറുകി വരുമ്പോൾ ഇതിലേക്ക് 1 കപ്പ് ഒന്നാം പാലും ഏലക്കായ പൊടിയും ഇട്ട് നന്നായി ഇളക്കണം. ഇനി മിക്സ് കട്ടി ആകും തോറും കുറേശ്ശെ ആയി ഓയിലും നെയ്യും ഇടയ്ക്ക് ഇടയ്ക്ക് ചേർക്കണം. ഹൽവ മിക്സ് നല്ല കട്ടി ആയി വരുമ്പോൾ തീയിൽ നിന്നു മാറ്റി ചൂടോടെ സെറ്റ് ചെയ്യേണ്ട പാത്രത്തിലേക്ക് മാറ്റി കൊടുക്കണം. ആവശ്യമെങ്കിൽ നട്സ് ചേർത്ത് കൊടുക്കാം.
STORY HIGHLIGHT : black halwa
















