മലയാളികളുടെ പ്രിയ വിഭവങ്ങളുടെ ലിസ്റ്റിൽ ഉള്ള ഒരു വിഭവമാണ് ഉണക്ക ചെമ്മീൻ. ആ ഉണക്ക ചെമ്മീനിൽ പടവലങ്ങ ചേർത്തൊരു തോരൻ ആയാലോ. ഇതുണ്ടെങ്കിൽ ചോറിന്റെ കൂടെ പിന്നെ വേറെ ഒന്നും ആവശ്യം വരില്ല. തയ്യാറാക്കാം ഉണക്ക ചെമ്മീൻ കൊണ്ടൊരു പടവലങ്ങ തോരൻ.
ചേരുവകൾ
പച്ചമുളക്
കടുക്
ചുവന്നുള്ളി
വെളുത്തുള്ളി
മഞ്ഞൾപ്പൊടി
ഉപ്പ് – ആവശ്യത്തിന്
ചെമ്മീൻ
തേങ്ങ
കറിവേപ്പില
പടവലങ്ങ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി കുറച്ച് കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം അതിലേയ്ക്ക് ചുവന്നുള്ളി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് വേവിക്കുക. ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി കൂടി ചേർത്തിളക്കുക. പടവലങ്ങ കഴുകി തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞത് ഇതിൽ ചേർത്ത് അടച്ചു വെച്ച് വേവിക്കുക. പടവലങ്ങ വെന്തു വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക. ഇതിലേക്ക് ഉണക്ക ചെമ്മീൻ വറുത്തത് നന്നായി പൊടിച്ചെടുത്തത് ചേർക്കുക. ഒപ്പം തേങ്ങ ചിരകിയതും പച്ചമുളകും അരച്ചത് ചേർത്തിളക്കി വേവിക്കുക. തോരൻ വെന്തു കഴിഞ്ഞ് കുറച്ച് കറിവേപ്പില മുകളിൽ ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം.
STORY HIGHLIGHT : Padavalanga Chemmeen Thoran Kerala Style
















